ക​ണ്ണൂ​ർ: കാ​ർ ആം​ബു​ല​ൻ​സി​​ന്‍റെ വ​ഴി ത​ട​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചു. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി റു​ക്കി​യ (61) ആ​ണ് മ​രി​ച്ച​ത്.

എ​ര​ഞ്ഞോ​ളി നാ​യ​നാ​ർ റോ​ഡി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന റു​ക്കി​യ​യെ നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പ​ല ത​വ​ണ ഹോ​ൺ മു​ഴ​ക്കി​യെ​ങ്കി​ലും മു​ന്നി​ൽ പോ​യ കാ​ർ ആം​ബു​ല​ൻ​സി​ന് വ​ഴി ന​ൽ​കി​യി​ല്ല. അ​ര​മ​ണി​ക്കൂ​റോ​ളം ആം​ബു​ല​ൻ​സി​ന് ത​ട​സ​മു​ണ്ടാ​ക്കി കാ​ർ മു​ന്നി​ൽ തു​ട​ർ​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും റു​ക്കി​യ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വൈ​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. കാ​ർ യാ​ത്രി​ക​നെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.