ലഹരി മരുന്നുമായി ഡോക്ടർ അറസ്റ്റിൽ
Friday, January 17, 2025 7:34 AM IST
കൊച്ചി : ലഹരി മരുന്നുമായി ദന്ത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ ഡോക്ടർ രഞ്ജു ആന്റണിയാണ് പിടിയിലായത്.
ഇയാളിൽ നിന്ന് രണ്ടു ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽ പാലസ് പോലീസാണ് പ്രതിയെ പിടികൂടിയത്.
ലഹരി മരുന്നുകൾ ഇയാൾക്ക് എവിടെ നിന്നു ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.