ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയെ കൂടുതൽ ചോദ്യംചെയ്യും
Friday, January 17, 2025 6:47 AM IST
കൊച്ചി : എറണാകുളം ചേന്ദമംഗലത്തെ കൂട്ട കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ഋതുവിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും.
നേരത്തെ മാനസിക പ്രശ്നങ്ങളുള്ള പ്രതി വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കും.
മരിച്ച മൂന്നു പേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചേന്നമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് പറവൂർ താലൂക്ക് ആശുപത്രിയിലാണ് നടക്കുക. തുടർന്ന് വൈകുന്നേരം മൂന്നിന് സംസ്കാര ചടങ്ങുകൾ നടക്കും.