ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു; കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും
Friday, January 17, 2025 6:05 AM IST
തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. കുടുംബാംഗങ്ങളെ വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. അതേസമയം സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ്എച്ച്ഒ എസ്.ബി. പ്രവീൺ വ്യക്തമാക്കി.
മരണകാരണം വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് വീട്ടുകാർ പറഞ്ഞു. സംസ്കാരത്തിൽ സന്യാസിവര്യന്മാർ പങ്കെടുക്കും.
വൈകുന്നേരും മൂന്നിനും നാലിനുമിടയിലായിരിക്കും ചടങ്ങ് നടത്തുന്നതെന്ന് മകൻ സനന്ദൻ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു.