വീട്ടിൽ അതിക്രമിച്ചു കയറി മോഷണം; യുപി സ്വദേശികളായ അച്ഛനും മകനും പിടിയിൽ
Thursday, January 16, 2025 5:37 AM IST
ആലപ്പുഴ: വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഉത്തർപ്രദേശിലെ ജാൻപുർ സ്വദേശികളായ ആശിഷ് കുമാർ (47), ഇയാളുടെ പിതാവ് ശോഭനാഥ് ഗുപ്ത (72 ) എന്നിവരാണ് പിടിയിലായത്.
2024 നവംബറിൽ ആണ് മോഷണം നടന്നത്. ആലപ്പുഴ തൂക്കുകുളത്തെ ഒരു വീട്ടിൽ ഇവർ അതിക്രമിച്ചു കയറി യുവതിയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
പ്രത്യേകിച്ച് തൊഴിൽ ഒന്നുമില്ലാത്ത പ്രതികൾ വേറെയും മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. വൈറ്റില മെട്രോ റെയിലിന് താഴെയുള്ള പുറമ്പോക്ക് സ്ഥലത്താണ് പ്രതികൾ താമസിച്ചിരുന്നത്.