300 കിലോ ഏലക്ക മോഷ്ടിച്ച് വിറ്റ ശേഷം നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളിയും സഹായിയായ ഓട്ടോ ഡ്രൈവറും പിടിയിൽ
Thursday, January 16, 2025 2:46 AM IST
ഇടുക്കി: ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന 300 കിലോഗ്രാം ഉണക്ക ഏലക്ക മോഷ്ടിച്ച് വില്പന നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. മധ്യപ്രദേശ് സ്വദേശി മിഥിലേഷ്(30) നെയാണ് പോലീസ് പിടികൂടിയത്.
മധ്യപ്രദേശിലെ ഡിണ്ടൂരി ജില്ലയിലുള്ള നിസ്വാമാള്‍ ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.
മഞ്ഞക്കുഴി കുത്തനാപള്ളിയില്‍ നിന്നും ആണ് ഇയാൾ ഏലക്ക മോഷ്ടിച്ചത്. ഇത് വില്പന നടത്തുന്നതിന് സഹായിച്ച ഓട്ടോ ഡ്രൈവര്‍ രതീഷ്(43) നെയും പോലീസ് അറസ്റ്റ് ചെയ്തു.