ചാ​ത്ത​ന്നൂ​ർ: ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഞ്ചു ദി​വ​സ​ത്തി​ന​കം ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി. ഒ​രു സെ​ക്ഷ​നി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ലും മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ അ​ഞ്ചു ദി​വ​സ​ത്തി​ല​ധി​കം ഒ​രു ഫ​യ​ലും ത​ട​ഞ്ഞു​വ​യ്ക്ക​രു​ത്.

ത​ട​ഞ്ഞു​വ​ച്ചാ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ക​ർ​ശ​ന ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശി​ക്കാ​ൻ അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ശ​ക്ത​മാ​യ നി​ല​പാ​ടി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഗ​താ​ഗ​ത വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, കെ​എ​സ്ആ​ർ​ടി സി , ​കെ​ടി​ഡി​എ​ഫ്സി , ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ്, ശ്രീ ​ചി​ത്തി​ര​തി​രു​ന്നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ്, കെ ​സ്വി​ഫ്റ്റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ള്ള​ത്. ഇ- ​ഓ​ഫീ​സ് സം​വി​ധാ​ന​മു​ള്ള ഓ​ഫീ​സു​ക​ളി​ൽ ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം.​ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ മേ​ല​ധി​കാ​രി ചു​മ​ത​ല​പ്പെ​ടു​ത്ത​ണം.

ജ​നു​വ​രി​യി​ൽ ത​ന്നെ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണം. മാ​ർ​ച്ച് 31 - ന് ​മു​മ്പ് കൃ​ത്യ​ത​യോ​ടെ ന​ട​പ്പി​ൽ​വ​രു​ത്തു​ക​യും വേ​ണം. മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ അ​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഫ​യ​ൽ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ സ്ഥ​ലം​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.