മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​കു​റുശി​യി​ൽ മ​ധ്യ​വ​യ​സ്‌​ക​നെ പൊള്ളലേറ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ളം​ബ​ല​ശേ​രി വാ​ക​ട​പ്പു​റം ഉ​ഴു​ന്നും​പാ​ടം കു​ഞ്ഞാ​പ്പ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ​നി​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ൽ വ​ച്ച്‌ പെ​ട്രോ​ൾ ദേ​ഹ​ത്ത് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃതദേഹം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.