സ്തുതി പാടല്‍ ഗാനം മുഖ്യമന്ത്രി ആസ്വദിക്കുന്നു; താനാണെങ്കില്‍ ഓടി രക്ഷപെട്ടേനേയെന്ന് സതീശന്
Wednesday, January 15, 2025 3:28 PM IST
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള സ്തുതിപാടല്‍ ഗാനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തന്നെക്കുറിച്ചായിരുന്നെങ്കില് കേള്‍ക്കാതിരിക്കാന്‍ ഓടി രക്ഷപെട്ടേനേയെന്ന് സതീശന് പ്രതികരിച്ചു.
ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്. വാഴ്ത്തുപാട്ട് മുഖ്യമന്ത്രി ആസ്വദിക്കുന്നു. ജനവിരുദ്ധനായ മുഖ്യമന്ത്രിക്കാണ് പുകഴ്ത്തുപാട്ടെന്നും സതീശന് വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ‘ഫീനിക്സ് പക്ഷി’യായി വിശേഷിപ്പിച്ചുകൊണ്ടുള്ള വാഴ്ത്തുപാട്ടിനെതിരെയാണ് വിമർശനം. സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് ഗാനം ആലപിക്കുക.
സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണ് പിണറായിയെന്നും പാട്ടിൽ പറയുന്നുന്നുണ്ട്.