വിദ്വേഷ പരാമർശത്തിൽ പി.സി. ജോർജിന് മുൻകൂർ ജാമ്യം
Wednesday, January 15, 2025 2:44 PM IST
കോട്ടയം: വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്.
മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജനുവരി ആറിന് ജോർജ് ഒരു ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ജോർജാണ് മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചത്.