കൊ​ച്ചി: ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രേ വീ​ണ്ടും ക​ടു​പ്പി​ച്ച് ഹൈ​ക്കോ​ട​തി. ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടും ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ങ്ങാ​ത്ത​തി​ല്‍ കൃ​ത്യ​മാ​യി മ​റു​പ​ടി വേ​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ആ​ത്മാ​ര്‍​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നെ​ന്നാ​ണ് ബോ​ബി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ബോ​ബി​യു​ടെ അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദ​ങ്ങ​ള്‍ സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നി​രീ​ക്ഷി​ച്ചു.

കേ​സ് 1:45ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഈ ​സ​മ​യ​ത്ത് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ജ​യി​ലി​ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ബോ​ബി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

റി​മാ​ന്‍​ഡ് ത​ട​വു​കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ആ​രാ​ണ്. അ​തി​ന് ഇ​വി​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ണ്ട്. കോ​ട​തി​ക്കെ​തി​രേ യു​ദ്ധ​പ്ര​ഖ്യാ​ന​മാ​ണോ​യെ​ന്നും ബോ​ബി നി​യ​മ​ത്തി​ന് മു​ക​ളി​ലാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.