പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം; കോടികളുടെ നഷ്ടം
Wednesday, January 15, 2025 12:21 PM IST
പെരുമ്പാവൂർ: പെരുന്പാവൂർ ചെറുവേലിക്കുന്നിൽ പ്ലൈവുഡ് കന്പനിയിൽ തീപിടിത്തം. പ്രീമിയർ പ്ലൈവുഡ് എന്ന കമ്പനിയിലാണ് ഇന്ന് പുലർച്ചെ 3.30 ഓടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ, ആലുവ, അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ പ്രവർത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കമ്പനി ഭൂരിഭാഗവും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിനീറും പ്ലെവുഡും കമ്പനിയിൽ ഉണ്ടായിരുന്നത് പൂർണമായും കത്തിനശിച്ചിട്ടുണ്ട്.