അയ്യപ്പ ഭക്തൻ ഷോക്കേറ്റ് മരിച്ചു
Wednesday, January 15, 2025 11:49 AM IST
പത്തനംതിട്ട: അയ്യപ്പ ഭക്തൻ ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്. വൈദ്യുതി കന്പിയിൽനിന്നും ഷോക്കേറ്റാണ് മരണം. പത്തനംതിട്ട വടശേരിക്കരയിലാണ് സംഭവം.
മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ വടശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയതായിരുന്നു. ഇവിടെ മരം വീണ് പൊട്ടിയ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് നാഗരാജു മരിച്ചത്.