കാഞ്ഞാറിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; പത്ത് പേർക്ക് പരിക്ക്
Wednesday, January 15, 2025 11:21 AM IST
കാഞ്ഞാർ: ഇടുക്കി കാഞ്ഞാറിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.