വാക്കുതർക്കം; തൃശൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു
Wednesday, January 15, 2025 9:20 AM IST
തൃശൂര്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ യുവാക്കള്‍ക്ക് വെട്ടേറ്റു. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രജോദിനെ ജൂബിലി മിഷന് ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒന്നോടെയാണ് സംഭവം.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
രണ്ട് കൂട്ടരും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് നിഗമനം.