പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതികൾ ഒളിവിൽ
Wednesday, January 15, 2025 12:19 AM IST
ഗുരുഗ്രാം: പിറന്നാൾ ആഘോഷിക്കാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഗുരുഗ്രാമിലാണ് സംഭവം. 14കാരിക്കു നേരെയാണ് അതിക്രമമുണ്ടായത്.
ഞായറാഴ്ച മാതാപിതാക്കളെ അറിയിക്കാതെയാണ് കുട്ടി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും പോയത്. പിറ്റേന്ന് വീട്ടിൽ മടങ്ങിയെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അവരാണ് പോലീസിൽ വിവരമറിയിച്ചത്.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്സോ) നിയമപ്രകാരം പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.