ബം​ഗ​ളൂ​രു: നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൽ​ക​ർ സ​ഞ്ച​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് കി​റ്റൂ​രി​ന് സ​മീ​പ​മു​ള്ള ഹൈ​വേ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി മ​ന്ത്രി​യു​ടെ ഡ്രൈ​വ​ർ വാ​ഹ​നം വെ​ട്ടി​ച്ച​തോ​ടെ മ​ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മ​ന്ത്രി​ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ ​മാ​ത്ര​മാ​ണു​ള്ള​ത്.

വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ൽ വ​നി​ത-​ശി​ശു ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​ണ് ല​ക്ഷ്മി ഹെ​ബ്ബാ​ൽ​ക​ർ.