കണിയാപുരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ആഭരണങ്ങളും മൊബൈൽ ഫോണും കണ്ടെത്താനായില്ല
Tuesday, January 14, 2025 10:18 PM IST
തിരുവനന്തപുരം: കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ മാലയും കമ്മലും മൊബൈൽ ഫോണും കണ്ടെത്താനായില്ല. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനുവിനെയാണ് (വിജി) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.
ആദ്യ ഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല.
രാവിലെ 8.30ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഇയാൾക്കായി പോലീസ് തമിഴ്നാട്ടിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.