കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ശ്യാ​മ​യെ (26) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. രാ​ജീ​വ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ല്‍ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. യു​വ​തി​യെ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ത​റ​യി​ല്‍ ത​ല​യി​ടി​ച്ച്‌ വീ​ണ് മ​രി​ച്ചെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മം.

ഇ​വ​ർ ത​മ്മി​ല്‍ ത​ർ​ക്ക​ങ്ങ​ള്‍ പ​തി​വാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. മൈ​നാ​ഗ​പ്പ​ള്ളി ക​ല്ലു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം ക​ട ന​ട​ത്തു​ക​യാ​ണ് രാ​ജീ​വ്. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു.

ശ്യാ​മ​യെ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ജീ​വ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.