ക​ണ്ണൂ​ർ: മ​രി​ച്ചെ​ന്ന് ക​രു​തി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ വ​യോ​ധി​ക​ന് ജീ​വ​നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ പാ​ച്ച​പ്പൊ​യ്ക സ്വ​ദേ​ശി പ​വി​ത്ര​നി​ലാ​ണ് (67) ജീ​വ​ന്‍റെ തു​ടി​പ്പു​ണ്ടെ​ന്ന് മോ​ര്‍​ച്ച​റി​യി​ലെ അ​റ്റ​ന്‍​ഡ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ണ്ണൂ​ര്‍ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഏ​റെ​ക്കാ​ല​മാ​യി മം​ഗ​ളൂ​രു ഹെ​ഗ്‌​ഡെ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ രോ​ഗി​യെ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

വെ​ന്‍റി​ലേ​റ്റ​റി​ല്‍ നി​ന്ന് മാ​റ്റി​യാ​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​കു​മെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ദി​വ​സ​ങ്ങ​ളോ​ളം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞി​ട്ടും ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ ബ​ന്ധു​ക്ക​ള്‍ കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് വെ​ന്‍റി​ലേ​റ്റ​റി​ല്‍ നി​ന്ന് മാ​റ്റി​യ​ത്.

പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി​യാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്ന് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​വി​ത്ര​ന്‍ കൈ​യി​ൽ പി​ടി​ച്ചെ​ന്ന് അ​റ്റ​ന്‍​ഡ​ര്‍ പ​റ​ഞ്ഞു.

ഉ​ട​ന്‍ ത​ന്നെ അ​റ്റ​ന്‍​ഡ​ര്‍ ഡോ​ക്ട​ര്‍​മാ​രെ വി​വ​ര​മ​റി​യി​ച്ചു. നി​ല​വി​ല്‍ എ​കെ​ജി ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് ഇ​ദ്ദേ​ഹം. പ​വി​ത്ര​ൻ മ​രി​ച്ചെ​ന്ന് ദി​ന​പ​ത്ര​ങ്ങ​ളി​ലും വാ​ർ​ത്ത വ​ന്നി​രു​ന്നു.