കോലഞ്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; എട്ടു പേർക്ക് പരിക്ക്
Tuesday, January 14, 2025 5:29 PM IST
കൊച്ചി: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. എറണാകുളം കോലഞ്ചേരിയിൽ ആണ് അപകടമുണ്ടായത്. രണ്ടു കാറുകളിലായി ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
എറണാകുളം വടുതല സ്വദേശി സരിത, സരിതയുടെ ആറുമാസം പ്രായമുള്ള കുഞ്ഞ്, 11, ഒമ്പത്, ഏഴ് വയസുള്ള കുട്ടികള്‍ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ടൊയോട്ട ഇറ്റിയോസ് കാറിൽ എതിര് ദിശയിൽ നിന്നു വന്ന ഫോര്‍ച്യൂണര്‍ കാര്‍ തട്ടി മറിയുകയായിരുന്നു. പിന്നാലെ നിയന്ത്രണംവിട്ട ഫോര്‍ച്യൂണര്‍ കാര്‍ എതിരേവന്ന ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.