വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയുടേത് രാഷ്ട്രീയ പ്രേരിത സമരം: വനിതാ കമ്മീഷൻ അധ്യക്ഷ
Tuesday, January 14, 2025 4:27 PM IST
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. വനിതാ കമ്മീഷൻ ഇപ്പോഴും നിയമ സഹായത്തിന് തയാറാണെന്ന് സതീദേവി പറഞ്ഞു.
നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് കേൾക്കാതെ ഹർഷീന രാഷ്ട്രീയ പ്രേരിത സമരത്തിന് പോയെന്നും അവർ പറഞ്ഞു.
പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീനയുടെ വയറ്റിലാണ് കോഴിക്കോട് മെഡിക്കൽകോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയത്. ഹർഷീനയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആരോഗ്യവകുപ്പ് ഇതുവരെ തയാറായിട്ടില്ല.