വീട് നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് അപകടം; തൊഴിലാളി മരിച്ചു
Tuesday, January 14, 2025 2:52 PM IST
കണ്ണൂര്‍: ഇരിട്ടിയില്‍ വീട് നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. മമ്പറം സ്വദേശി കരുണാകരന് ആണ് മരിച്ചത്.
ഭാസ്കരന് എന്നയാളുടെ വീടിന്റെ രണ്ടാമത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. കോണ്‍ക്രീറ്റ് കഴിഞ്ഞ് പലക എടുത്ത് മാറ്റുന്നതിനിടെയാണ് അപകടം.
കോണ്‍ക്രീറ്റ് പാളി കരുണാകരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് സ്ലാബ് മാറ്റി ഇയാളെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.