തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മൂ​ന്ന് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തെ കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ശ​നി​യാ​ഴ്ച വ​രെ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും മ​റ്റു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പി​ല്ല.

അ​തേ​സ​മ​യം, കേ​ര​ള- ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ക​ന്യാ​കു​മാ​രി പ്ര​ദേ​ശം, അ​തി​നോ​ട് ചേ​ർ​ന്ന ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ബു​ധ​നാ​ഴ്ച ക​ന്യാ​കു​മാ​രി പ്ര​ദേ​ശം, അ​തി​നോ​ട് ചേ​ർ​ന്ന ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.
മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള- ത​മി​ഴ്‌​നാ​ട് തീ​ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 11.30 വ​രെ 0.5 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.