അന്‍വറിനോട് എതിര്‍പ്പും മതിപ്പുമില്ല: കെ.സുധാകരന്
Tuesday, January 14, 2025 1:18 PM IST
തിരുവനന്തപുരം: പി.വി.അന്‍വറിനോട് എതിര്‍പ്പും മതിപ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. നിലമ്പൂരില്‍ സ്ഥാനാര്‍ഥി ആരെന്നതടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് സുധാകരന് പ്രതികരിച്ചു.
വി.എസ്.ജോയി മത്സരിക്കട്ടെ എന്ന് അന്‍വര്‍ പറഞ്ഞാല്‍ അത് കോണ്‍ഗ്രസിന്റെ തീരുമാനമാകുന്നത് എങ്ങനെയാണെന്ന് സുധാകരന് ചോദിച്ചു. അന്‍വര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.
കെപിസിസി എന്നാല്‍ അന്‍വറല്ല. സ്ഥാനാര്‍ഥി ആരെന്ന് തീരുമാനിക്കുന്നതിന് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നയങ്ങളുണ്ട്. ഇപ്പോഴുള്ളത് അസ്വാഭാവിക സാഹചര്യമാണ്, അത് തന്ത്രപരമായി കൈകാര്യം ചെയ്യുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.