തേനീച്ചയാക്രമണം; രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്ഷകന് മരിച്ചു
Tuesday, January 14, 2025 11:51 AM IST
പാലക്കാട്: ചിറ്റൂരില്‍ തേനീച്ചയാക്രമണത്തില്നിന്ന് രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്ഷകന് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണക്കംപാറ സ്വദേശി സത്യരാജ്(72) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കൃഷിയിടത്തിലേക്ക് വരുന്നതിനിടെ തേനീച്ചയുടെ ആക്രമണമുണ്ടാവുകയായിരുന്നു. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതേദഹം കണ്ടെത്തിയത്. ഇയാളുടെ ശരീരമാസകലം തേനീച്ച കുത്തിയ പാടുകളുണ്ട്.