ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി. വി​ഴു​പ്പു​റം-​പു​തു​ച്ചേ​രി മെ​മു ട്രെ​യി​നി​ന്‍റെ അ​ഞ്ച് കോ​ച്ചു​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്.

വ​ലി​യ ഒ​രു വ​ള​വി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ള​വാ​യ​തി​നാ​ൽ ട്രെ​യി​നു വേ​ഗം കു​റ​വാ​യി​രു​ന്നു. ഇ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.