മും​ബൈ: മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ൽ ഏ​റെ പ​ഴി​കേ​ൾ​ക്കു​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ, ഫോം ​വീ​ണ്ടെ​ടു​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ൽ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി താ​രം ഇ​ന്നു മു​ത​ല്‍ മും​ബൈ ര​ഞ്ജി ട്രോ​ഫി ടീ​മി​നൊ​പ്പം വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ലെ നെ​റ്റ് സെ​ഷ​നി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങും.

ര​ഞ്ജി ട്രോ​ഫി പോ​രാ​ട്ട​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഈ ​മാ​സം 23ന് ​ജ​മ്മു കാ​ഷ്മീ​രി​നെ​തി​രേ​യാ​ണ് മും​ബൈ​യു​ടെ പോ​രാ​ട്ടം. അ​തേ​സ​മ​യം, ഈ ​മ​ത്സ​ര​ത്തി​ൽ രോ​ഹി​ത് ക​ളി​ക്കു​മോ​യെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. എം​സി​എ​യെ രോ​ഹി​ത് ഇ​ക്കാ​ര്യം ഉ​ട​നെ അ​റി​യി​ക്കും എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഫോം ​വീ​ണ്ടെ​ടു​ക്കാ​ൻ രോ​ഹി​ത്, കോ​ഹ്‌​ലി ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​ൻ ത​യാ​റാ​ക​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. 2015ലാ​ണ് രോ​ഹി​ത് അ​വ​സാ​ന​മാ​യി ര​ഞ്ജി ട്രോ​ഫി മ​ത്സ​രം ക​ളി​ച്ച​ത്.