കൊച്ചിയിലെ ഫ്ലാറ്റില്‍ 17 വയസുകാരന് മരിച്ച നിലയില്‍
Tuesday, January 14, 2025 10:19 AM IST
കൊച്ചി: തൃക്കാക്കരയിലെ ഫ്ലാറ്റില്‍ 17 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വിമ്മിംഗ് പൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
നൈപുണ്യ സ്കൂളിന് സമീപത്തെ സ്കൈലൈന്‍ ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റിലെ നാലാം നിലയിലാണ് കുട്ടി താമസിച്ചിരുന്നത്. ഇവിടെനിന്ന് വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. തൃക്കാക്കര പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.