കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രെ ലൈം​ഗി​കാ​ധി​ക്ഷേ​പ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​ത്ര ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള​ല്ല ത​നി​ക്കെ​തി​രെ ഉ​ള​ള​തെ​ന്നും ചോ​ദ്യം​ചെ​യ്യ​ൽ അ​വ​സാ​നി​ച്ച​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ബോ​ബി ചെ​മ്മ​ണ്ണൂ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും.

അ​തേ​സ​മ​യം, ഒ​രേ കു​റ്റ​കൃ​ത്യം തു​ട​ർ​ച്ച​യാ​യി ആ​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ൽ നി​ല​പാ​ട് അ​റി​യി​ക്കും. ബോ​ബി ചെ​മ്മ​ണ്ണൂ​ർ അ​ധി​ക്ഷേ​പം പ​തി​വാ​ക്കി​യ ആ​ളാ​ണ്. സ്ത്രീ​ത്വ​ത്തെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്. ന​ടി ഹ​ണി റോ​സി​നെ മാ​ത്ര​മ​ല്ല പ്ര​തി ആ​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്. അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളും ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ളും നി​ര​വ​ധി ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഇ​ന്ന് കോ​ട​തി​യെ അ​റി​യി​ക്കും.