മതപരിവർത്തനം; യുപിയിൽ നാലുപേർ അറസ്റ്റിൽ
Tuesday, January 14, 2025 6:31 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലുള്ളവരെ മതം മാറ്റാൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ. മൗദാഹ ഏരിയയിലാണ് സംഭവം. നൂറുദ്ദീൻ, ഖാലിദ്, ഇർഫാൻ, മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്.
നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. പ്രതികൾ ഒരു ദളിത് കുടുംബത്തെ പ്രലോഭിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് മതപരിവർത്തനം നടത്തിയെന്ന് ബജ്റംഗ്ദളിന്റെ മുൻ ജില്ലാ കൺവീനർ ആശിഷ് സിംഗ് അവകാശപ്പെട്ടു.