കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച ഹർത്താൽ
Monday, January 13, 2025 11:44 PM IST
കോഴിക്കോട്: ദേശീയപാത അഥോറിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നു എന്ന് ആരോപിച്ച് വടകര അഴിയൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കും.
സർവകക്ഷി പ്രതിനിധികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ നടത്തുന്ന ഹർത്താലിന് രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും മഹൽ കോ-ഓർഡിനേഷൻ കമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചു.
കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിലേക്ക് പോകുന്നത്. ഇതിനോട് അനുബന്ധിച്ച് കുഞ്ഞിപ്പള്ളി ടൗണിൽ ബഹുജന റാലി നടത്തും. തിങ്കളാഴ്ച ദേശീയപാതാ നിർമാണം തടഞ്ഞ നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.