ബ്ലാസ്റ്റേഴ്സിനെ ആരാധകർ കൈവിടുന്നു; ഗാലറിയിലെ കസേരകൾ ഒഴിഞ്ഞു കിടക്കുന്നു
Monday, January 13, 2025 8:37 PM IST
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ തുടർ തോൽവിയിൽ മനംനൊന്ത് ആരാധകർ ടീമിനെ കൈവിടുന്നു. കൊച്ചിയിൽ നടക്കുന്ന ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിൽ ഗാലറിയിലെ കസേരകൾ പലതം ഒഴിഞ്ഞു കിടക്കുകയാണ്.
കാണികളുടെ കുറവ് ഉണ്ടങ്കിലെ മാനേജ്മെന്റ് പഠിക്കൂവെന്നാണ് ആരാധകരുടെ പക്ഷം. സ്റ്റേഡിയത്തിനു പുറത്ത് മഞ്ഞപ്പടയുടെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തിന് തുനിഞ്ഞാല്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവില്‍ 15 മത്സരങ്ങളില്‍ 17 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫിലേക്ക് കടക്കുകയെന്ന് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. അവസാന മത്സരത്തില്‍ പഞ്ചാബ് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നു.