കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ച​ക്ക​ല്ലി​ല്‍ എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള്‍ അ​ട​ക്കം നാ​ല് പേ​ര്‍ പി​ടി​യി​ല്‍. കോ​ട്ട​ക്ക​ണ്ണി സ്വ​ദേ​ശി ഷാ​ന​വാ​സ്‌ (42), ഭാ​ര്യ ഷെ​രീ​ഫ (40), മാ​സ്തി​ക്കു​ണ്ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ സ​ഹ​ദ് (26), ചെ​മ്മ​നാ​ട് സ്വ​ദേ​ശി ഷു​ഹൈ​ബ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

100 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​വ​രി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വി​പ​ണി​യി​ല്‍ ആ​റ് ല​ക്ഷ​ത്തി​ല്‍ അ​ധി​കം രൂ​പ വി​ല വ​രു​ന്ന എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.