ചാമ്പ്യൻസ് ട്രോഫി: ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു; ബാവുമ നായകൻ
Monday, January 13, 2025 3:44 PM IST
ജോഹന്നസ്ബര്‍ഗ്: പാക്കിസ്ഥാനില്‍ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ടെംബ ബാവുമയാണ് നായകന്. 2023ലെ ഏകദിന ലോകകപ്പില്‍ കളിച്ച 10 താരങ്ങളെ ഉൾപ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പേസര്‍ ആന്റിച് നോര്‍ക്യ ടീമില്‍ തിരിച്ചെത്തിയപ്പോൾ ചെറിയ ഇടവേളയ്ക്കു ശേഷം ലുംഗി എൻഗിഡിയും 15 അംഗ ടീമില്‍ ഇടംപിടിച്ചു.
ഫെബ്രുവരി 21ന് കറാച്ചിയിൽ അഫ്ഗാനിസ്ഥാനെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. 25ന് റാവൽപിണ്ടിയിൽ ഓസ്ട്രേലിയെയും മാർച്ച് ഒന്നിന് കറാച്ചിയിൽ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക നേരിടും.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, മാർക്കോ യാൻസെൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ലുംഗി എൻഗിഡി, ആൻറിച് നോർക്യ, കഗിസോ റബാഡ, റയാൻ റിക്കിൾട്ടൺ, തബ്റെയ്സ് ഷംസി, റാസി വാൻ ഡെർ ഡസൻ.