തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ 'സ​മാ​ധി' ക​ല്ല​റ ത​ത്കാ​ലം തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നം. സ​മാ​ധി തു​റ​ക്കാ​ൻ പോ​ലീ​സ് സം​ഘം എ​ത്തി​യ​തി​നു പി​ന്നാ​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​കു​മെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗം കേ​ൾ​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ സ​ബ് ക​ള​ക്ട​ര്‍ ആ​ല്‍​ഫ്ര​ഡ് അ​റി​യി​ച്ചു.

നേ​ര​ത്തെ, സ​മാ​ധി​യി​ടം പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യാ​നെ​ത്തി​യ സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​രും ത​ട​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

സ​മാ​ധി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഗോ​പ​ന്‍ സ്വാ​മി​യു​ടെ ഭാ​ര്യ​യും മ​ക​നും ക​ല്ല​റ​യ്ക്ക് മു​ന്നി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഒ​ടു​വി​ല്‍ ഇ​വ​രെ ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് സം​ഘം സ​മാ​ധി​പീ​ഠ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് മാ​റ്റി​യ​ത്.