കോഴിത്തീറ്റയുമായി വന്ന ലോറി മണിമലയാറ്റിലേക്കു മറിഞ്ഞു; ആർക്കും പരിക്കില്ല
Monday, January 13, 2025 12:42 PM IST
പൊൻകുന്നം: കോഴിത്തീറ്റയുമായി പോയ ലോറി മണിമലയാറ്റിലേക്കു മറിഞ്ഞ് അപകടം. ആർക്കും പരിക്കില്ല. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി തേക്കുംമൂട്ടിൽ ഇന്നു രാവിലെ ആറരയോടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട ലോറി റോഡിലെ വൈദ്യുതത്തൂണുകൾ ഇടിച്ചുതകർത്ത് ആറ്റിലേക്ക് മറിഞ്ഞ് റബർ മരത്തിൽ തട്ടിനിന്നു. അപ്പോഴേക്കും ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഇറങ്ങി . മിനിറ്റുകൾക്കകം റബർ മരത്തിൽ നിന്നു തെന്നിമാറി ആറ്റിലേക്ക് ലോറി പതിക്കുകയായിരുന്നു. അതിനാൽ ലോറിയിലെ ജീവനക്കാർ രക്ഷപ്പെട്ടു.