തി​രു​വ​ന​ന്ത​പു​രം : നെ​യ്യാ​റ്റി​ൻ​ക​ര "ഗോ​പ​ൻ സ്വാ​മി​യു​ടെ സ​മാ​ധി' തു​റ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ഇ​ന്ന് ക​ല്ല​റ തു​റ​ന്നു പ​രി​ശോ​ധി​ക്കും. സ​ബ് ക​ള​ക്ട​ർ ആ​ൽ​ഫ്ര​ഡി​ന്‍റെ സാ​നി​ധ്യ​ത്തി​ലാ​കും തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ക.

ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ല്‍ നെ​യ്യാ​റ്റി​ൻ​ക​ര ആ​റാം​മൂ​ട് സ്വ​ദേ​ശി ഗോ​പ​ൻ സ്വാ​മി​യെ കാ​ണാ​നി​ല്ലെ​ന്ന കേ​സാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ്.

സ​മാ​ധി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കു​ടും​ബം. ഭ​ർ​ത്താ​വ് സ​മാ​ധി​യാ​യ​താ​ണെ​ന്നും സ​മാ​ധി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നെ​യ്യാ​റ്റി​ൻ​ക​ര ആ​റാം​മൂ​ട് സ്വ​ദേ​ശി ഗോ​പ​ൻ സ്വാ​മി​യു​ടെ ഭാ​ര്യ സു​ലോ​ച​ന പ​റ​ഞ്ഞു.

ഗോ​പ​ൻ സ്വാ​മി വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ന്ന് പോ​യി ക​ല്ല​റ​യി​ലി​രു​ന്ന് സ​മാ​ധി​യാ​യെ​ന്നാ​ണ് മ​ക​ൻ രാ​ജ​സേ​ന​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഗോ​പ​ൻ സ്വാ​മി അ​തീ​വ ഗു​രു​താ​വ​സ്ഥ​യി​ൽ കി​ട​പ്പി​ലാ​യി​രു​ന്നെ​ന്നും വ്യാ​ഴാ​ഴ്ച രാ​വി​ലെ പോ​യി ക​ണ്ടി​രു​ന്നെ​ന്നു​മാ​ണ് അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മൊ​ഴി.