പെരുമണ്ണയില്‍ വന്‍ തീപിടിത്തം; കെട്ടിടത്തിൽ നിന്ന് ചാടിയ തൊഴിലാളിക്ക് പരിക്ക്
Monday, January 13, 2025 10:14 AM IST
കോഴിക്കോട്: പെരുമണ്ണയില്‍ വന്‍ തീപിടിത്തം. ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്.
ഹോട്ടലിന്റെ പുറകുവശത്തു നിന്നാണ് തീ പടർന്നത്. ആക്രിക്കട പൂർണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം തീപിടിത്തം കണ്ട് സമീപത്തെ കെട്ടിടത്തിൽ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.