കൊ​ല്ലം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​റും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ. തൃ​ക്കോ​വി​ൽ വ​ട്ടം സ്വ​ദേ​ശി സാ​ബു (53), മു​ഖ​ത്ത​ല സ്വ​ദേ​ശി സു​ഭാ​ഷ് (51) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സാ​ണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ട്ട് പോ​ക്സോ കേ​സു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.