ഐഎസ്എൽ: മുംബൈ സിറ്റിയെ തകർത്ത് ജംഷഡ്പുർ എഫ്സി
Sunday, January 12, 2025 10:53 PM IST
മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ ജംഷഡ്പുരിന് ഗംഭീര ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജംഷഡ്പുർ വിജയിച്ചത്.
മുഹമ്മദ് സനാൻ, ജോർദാൻ മുറെ, ഹാവി ഫെർണാണ്ടസ് എന്നിവരാണ് ജംഷഡ്പുരിനായി ഗോളുകൾ നേടിയത്. സനാൻ 64-ാം മിനിറ്റിലും മുറെ 86ാം മിനിറ്റിലും ഹാവി 90+6ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ജംഷഡ്പുർ പോയിന്റ് ടേബിളിൽ മൂന്നാമതെത്തി. ജംഷഡ്പുരിന് 27 പോയിന്റാണുള്ളത്.