ഒന്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയിൽ
Sunday, January 12, 2025 8:26 PM IST
തിരുവനന്തപുരം: പൊത്തൻകോട് ഒന്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കുട്ടിയുടെ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും ആണ് പിടിയിലായത്.
കുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായതിനെ തുടർന്ന് അധ്യാപിക അമ്മയെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്.