തിങ്കളാഴ്ച വാർത്താസമ്മേളനം വിളിച്ച് പി.വി.അൻവർ; നിർണായക പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന
Sunday, January 12, 2025 6:02 PM IST
തിരുവന്തപുരത്ത്: തിങ്കളാഴ്ച രാവിലെ വാർത്താസമ്മേളനം വിളിച്ച് നിലന്പൂർ എംഎൽഎ പി.വി.അൻവർ. തനിക്ക് ഒരു പ്രധാനപ്പെട്ട വിഷയം പറയാനുണ്ടെന്നാണ് അൻവർ അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്താണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചേക്കും എന്ന് അഭ്യൂഹമുണ്ട്.
അൻവറിനെ കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്ററായി നിയമിച്ചിരുന്നു.