ഈറോഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കില്ല: കെ.അണ്ണാമലൈ
Sunday, January 12, 2025 4:52 PM IST
ചെന്നൈ: ഈറോഡ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎ മുന്നണിയും മത്സരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെ സർക്കാർ അധികാരത്തിൽ ഉള്ളപ്പോൾ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കില്ല എന്ന കാരണത്താലാണ് മത്സരിക്കേണ്ടക്കില്ല എന്ന് പാർട്ടി തീരുമാനിച്ചതെന്ന് അണ്ണാമലൈ വ്യക്തമാക്കി.
2026ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്തുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ഡിഎംകെ തെരഞ്ഞെടുപ്പിൽ പണം ഒഴുക്കുമെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കില്ല എന്ന കാരണം പറഞ്ഞുകൊണ്ട് അണ്ണാഡിഎംകെയും ഈറോഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതോടെ ഡിഎംകെയും സീമാന്റെ എൻടികെയും മാത്രമാണ് ഈറോഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്.