ആ​ല​പ്പു​ഴ: സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ആ​ര്‍. നാ​സ​ര്‍ തു​ട​രും. മൂന്നാം തവണയാണ് നാ​സ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​വു​ന്ന​ത്. സാ​മു​ദാ​യി​ക സ​ന്തു​ല​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍, ജി. ​വേ​ണു​ഗോ​പാ​ല്‍, പി. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, ജ​ല​ജ ച​ന്ദ്ര​ന്‍, എ​ന്‍. ശി​വ​ദാ​സ​ന്‍ എ​ന്നി​വ​ർ പു​റ​ത്താ​യ​പ്പോ​ൾ കാ​യം​കു​ളം എം​എ​ല്‍​എ യു. ​പ്ര​തി​ഭ അ​ട​ക്കം നാ​ലു പു​തു​മു​ഖ​ങ്ങ​ളെ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

മാ​വേ​ലി​ക്ക​ര എം​എ​ല്‍​എ എം.​എ​സ്. അ​രു​ണ്‍ കു​മാ​റും ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​വും. മാ​രാ​രി​ക്കു​ളം ഏ​രി​യാ സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ്, ആ​ല​പ്പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി അ​ജ​യ് സു​ധീ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലെ മ​റ്റ് പു​തു​മു​ഖ​ങ്ങ​ള്‍. 46 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ച്ച പാ​ന​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

അ​തേ​സ​മ​യം, സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും. വൈ​കുന്നേരം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഴു​വ​ൻ സ​മ​യ​വും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം എ​ന്ന പ്ര​ത്യേ​ക​ത​യും ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു​ണ്ട്.