കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ വീ​ണ്ടും പ​രാ​തി. ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ന​ടി​ക്കെ​തി​രേ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ ഹ​ണി റോ​സ് ന​ല്കി​യ പ​രാ​തി​യി​ൽ ഇ​ന്ന് കേ​സെ​ടു​ത്തേ​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് രാ​ഹു​ലി​നെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് എ​ത്തി ന​ടി പ​രാ​തി ന​ല്‍​കി​യ​ത്.

വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രെ താ​ന്‍ കൊ​ടു​ത്ത ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​തി​യു​ടെ ഗൗ​ര​വം ചോ​ര്‍​ത്തി​ക്ക​ള​യാ​നും ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധം ത​നി​ക്കു​നേ​രെ തി​രി​ക്കാ​നും ബോ​ധ​പൂ​ര്‍​വം ശ്ര​മി​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ണി റോ​സ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

വ​സ്ത്ര സ്വാ​ത​ന്ത്ര്യം ത​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നി​രി​ക്കെ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അ​തി​നെ​തി​രെ അ​നാ​വ​ശ്യ പ്ര​ച​ര​ണം ന​ട​ത്തി. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ആ​ളു​ക​ള്‍ ത​നി​ക്കെ​തി​രെ തി​രി​യാ​ൻ ഇ​ത് കാ​ര​ണ​മാ​യി. താ​നും കു​ടും​ബ​വും ക​ട​ന്നു പോ​കു​ന്ന​ത് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലൂ​ടെ​യാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.