തിരുവനന്തപുരത്ത് ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ; യുവതിയുടേത് കൊലപാതകമെന്ന് സംശയം
Sunday, January 12, 2025 10:15 AM IST
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ സി. കുമാർ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരനാണ് സി. കുമാര്‍.
യുവതിയെ മുറിയിൽ മരിച്ച നിലയിലും കുമാറിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി ഇയാൾ ജീവനൊടുക്കിയതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ രണ്ടു ദിവസം മുമ്പാണ് കുമാർ മുറിയെടുത്തത്. ശനിയാഴ്ച രാവിലെയാണ് ആശ ഇവിടേക്ക് എത്തിയത്. ഇരുവരെയും പുറത്തേക്ക് കാണാതായതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.