എഫ്എ കപ്പ്: ആഴ്സണൽ -മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം ഇന്ന്
Sunday, January 12, 2025 8:00 AM IST
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിലെ ആവേശ പോരാട്ടത്തിൽ ആഴ്സണൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.
ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എഫ്എ കപ്പിലെ മൂന്നാം റൗണ്ട് മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന ആഴ്സണൽ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. പ്രീമിയർ ലീഗിൽ മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും ആഴ്സണലിനെ ഇന്ന് വീഴ്ത്താം എന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്.