ഡൽഹി തെരഞ്ഞെടുപ്പ്: 29 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി
Sunday, January 12, 2025 5:09 AM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
പ്രമുഖ നേതാക്കളായ രാജ് കരൺ ഖാരി നരേലയിലും സൂര്യപ്രകാശ് ഖത്രി ടിമാർപുർ മണ്ഡലത്തിലും മത്സരിക്കും. ഗജേന്ദ്ര ദരാൾ മുണ്ട്കയിലും കരൺ സിംഗ് കർമ സുൽത്താൻപുർ മജ്രയിലും ആണ് ജനവിധി തേടുന്നത്.
ആംആദ്മി പാർട്ടിയിൽ നിന്ന് ബിജെയിലെത്തിയ കപിൽ മിശ്ര കരാവൽ നഗറിലാണ് മത്സരിക്കുന്നത്. ആദ്യപട്ടികയിലും 29 സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഇതോടെ ഡൽഹി തെരഞ്ഞെടുപ്പിന് വേണ്ടി ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 58 ആയി.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.