ഡൽഹിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു
Sunday, January 12, 2025 12:15 AM IST
ന്യൂഡൽഹി: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഡൽഹിയിൽ ഭിക്കാജി കാമ പ്രദേശത്ത് ആണ് അപകടം.
ഓഡി കാറും എർട്ടിഗയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എർട്ടിഗയുടെ ഡ്രൈവർ തത്ക്ഷണം മരിച്ചു.
നിയന്ത്രണം വിട്ടുവന്ന ഓഡി കാർ ഡിവൈഡറിൽ ഇടിച്ച ശേഷമാണ് എതിർദിശയിൽ നിന്ന് വരുന്ന എർട്ടിഗയുമായി ഇടിച്ചത്. അപകടത്തെ തുടർന്ന് ഓഡി കാർ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.